സാൻഹാസെ ∙ കെസിസിഎൻസി യുടെ ആഭിമുഖ്യത്തിൽ ഉള്ള വാർഷിക പിക്കനിക്ക് ജൂലൈ 31 ശനിയാഴ്ച നടത്തി. KCCNC sports കോർഡിനേറ്റേഴ്സ് ജോബിൻ കുന്നശ്ശേരിൽ, നോബിൾ എന്നിവർ സ്പോർട്സ് മത്സരങ്ങൾക്കും നേതൃത്വം നൽകി.
കെസിസിഎൻസി women’s forum പ്രസിഡന്റ സിബി ഇല്ലിക്കാട്ടിലിന്റെ നേതൃത്വത്തിൽ ഫുട്ട് കമ്മിറ്റിയും, ജോബിൻ കുന്നശ്ശേരിൽ, അനീഷ് പുതുപ്പറമ്പലിന്റെ നേതൃത്വത്തിൽ ക്യാമ്പ് ഫയറും അന്താക്ഷരി മത്സരവും ഈ വർഷത്തെ പികിനിക് വ്യത്യസ്തമാക്കി മാറ്റി.
കെസിസിഎൻസി ആദ്യ administrative ബോർഡ് മെമ്പർ ആയ തറയിൽ അലക്സ് സാർ പിക്ക്നിക് ഉദ്ഘാടനം ചെയ്തു. കെസിസിഎൻസി പിക്ക്നിക്കിന് വിവിൻ ഓണശ്ശേരിൽ, പ്രസിൻ ഇലഞ്ഞിക്കൽ, ഷിബ പുറയംപള്ളിൽ, സ്റ്റീഫൻ വേലിക്കട്ടേൽ എന്നിവർ നേതൃത്വം നൽകി.



