ബാഴ്‌സലോണ ക്ലബ്ബില്‍ തുടരില്ലെന്ന അറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ലയണല്‍ മെസ്സിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് നടക്കും. ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ നൂകാംപ് സ്റ്റേഡിയത്തില്‍ വെച്ച്‌ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3:30 നാണ് ഔദ്യോഗിക വാര്‍ത്താ സമ്മേളനം. ബാഴ്സലോണ ക്ലബ്ബില്‍ മെസ്സിയുടെ അവസാന വാര്‍ത്ത സമ്മേളനം ആകും ഇത്.

സൂപ്പര്‍ താരം ലയണല്‍ മെസ്സി അടുത്തത് ഏത് ക്ലബ്ബിലേക്കാണെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ബാഴ്സലോണ ക്ലബ്ബിന്റെ എക്കാലത്തെയും ഇതിഹാസ താരങ്ങളിലൊരാളായ ലയണല്‍ മെസ്സി ഇന്ന് ക്ലബ്ബിനോട് യാത്ര പറയും.ഹോം ഗ്രൗണ്ടായ നൂകാംപ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3:30 നാണ് ഔദ്യോഗിക വാര്‍ത്താ സമ്മേളനം.

മെസ്സിയുടെ വാര്‍ത്താസമ്മേളനം ബാഴ്സലോണ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ബാഴ്സയില്‍ മെസ്സിയുടെ അവസാന വാര്‍ത്ത സമ്മേളനം ആകും ഇത്. പി എസ് ജിയിലേക്ക് മെസ്സി പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.

പുതിയ ക്ലബ് ഏതാണെന്ന സൂചന നല്‍കാനും സാധ്യതയുണ്ട്.ലയണല്‍ മെസ്സി ബാഴ്സലോണയില്‍ തുടരില്ല എന്ന് ക്ലബ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചിരുന്നു.

മെസ്സി ക്ലബ്ബിനോടും ആരാധകരോടും ഇന്ന് യാത്ര പറയും. കരാര്‍ പുതുക്കാനാകില്ലെന്ന് ബാഴ്‌സ അറിയിച്ചതോടെയാണ് മെസ്സി മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ്സ് തുറക്കുന്നത്.