ഡല്‍ഹി: രാജ്യത്ത് ഇന്ന് കൊവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേസമയം കോവിഡ് വര്‍ദ്ധിക്കുന്ന കേരളത്തിന് പുറമേ തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ വര്‍ദ്ധിക്കുകയാണ്.
22,000ലധികം കൊവിഡ് രോഗികളുളള കേരളത്തിലാണ് പ്രതിദിന കൊവിഡ് കണക്കില്‍ 50 ശതമാനം രോഗികളും ഉള്ളത്. തമിഴ്നാട്ടില്‍ 1997 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഹിമാചലില്‍ 256 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാളില്‍ 812 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.



