ഇന്ത്യ ബ്രിട്ടന്‍ വനിതാ ഹോക്കി മത്സരം ഇന്ന് നടക്കും. വെങ്കല മെഡലിനായുള്ള മല്‍സരമാണ് ഇന്ന് നടക്കുന്നത്. സെമിയില്‍ ഇന്ത്യ അര്ജന്റീനയോട്‌ പരാജയപ്പെട്ടിരുന്നു. ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കഴിഞ്ഞില്ലെങ്കിലും ഇന്ന് ജയിക്കാനയില്‍ ഇന്ത്യക്ക് ചരിത്ര വിജയന്‍ കൂടിയാകും. മത്സരം ഇന്ന് ഇന്ത്യന്‍ സമയം ഏഴ് മണിക്ക് ആരംഭിക്കും.

41 വര്‍ഷത്തിനു ശേഷം ഒളിമ്ബിക് മെഡല്‍ നേടിയ പുരുഷ ടീം വ്യാഴാഴ്ച ചരിത്രം തിരുത്തിയെഴുതി, പ്ലേ ഓഫ് മത്സരത്തില്‍ ജര്‍മ്മനിയെ 5-4 ന് പരാജയപ്പെടുത്തിയാണ് പുരുഷ ടീം വെങ്കലം നേടിയത്. സെമിഫൈനലില്‍ ലോക രണ്ടാം നമ്ബര്‍ അര്‍ജന്റീനയ്‌ക്കെതിരായ ആവേശകരമായ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീം വളരെയധികം ആത്മവിശ്വാസം നേടിയിട്ടുണ്ട്. അര്‍ജന്റീനയെ ഏറെ വെള്ളം കുടിപ്പിച്ചതിന് ശേഷം ആണ് ഇന്ത്യ 2 -1 എന്ന സ്കോറിന് തോറ്റത്. ബ്രിട്ടനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.