ന്യൂഡല്‍ഹി: ജില്ല ജഡ്ജിയുടെ കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത് ഗൗരവമുള്ളതിനാലാണെന്ന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രഭാത നടത്തത്തിനിടെയാണ് ധന്‍ബാദ് ജില്ല അഡീഷനല്‍ ജഡ്ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയത്.
സി.ബി.ഐ അന്വേഷണവുമായി സഹകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കൊല്ലെപ്പട്ട ജഡ്ജിക്ക് സുരക്ഷ ഉദ്യോഗസ്ഥനെ നല്‍കിയിരുന്നെന്നും അഭിഭാഷകന് പല്ലവി ലാംഗര്‍ മുഖേന ഝാര്‍ഖണ്ഡ് കോടതിയെ അറിയിച്ചു. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് വ്യാഴാഴ്ച സംസ്ഥാനം കോടതിയെ വിവരങ്ങള്‍ ധരിപ്പിച്ചത്.



