ഖത്തറിലെ കൊവിഡ് പ്രതിരോധ വാക്സിനുകള്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് അധികൃതര്‍.ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ ഡോ.യൂസഫ് അല്‍ മസ്ലാമാനിയാണ് ഇക്കാര്യം അറിയിച്ചത്.അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് ഡെല്‍റ്റ വകഭേദം സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഖത്തറിലെ വാക്സിനുകള്‍ അതിനെ പ്രതിരോധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനെടുത്തവരില്‍ നിന്നും വാക്സിനെടുക്കാത്തവര്‍ക്ക് രോഗം പകരാനുള്ള സാധ്യത ഉണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.



