ബംഗളൂരു: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മൈ മന്ത്രിസഭയില്‍ ഗോമാതാവിന്റെ പേരിലും സത്യപ്രതിജ്ഞ. മുന്‍ മൃഗസംരക്ഷണ മന്ത്രിയായ പ്രഭു ചവാനാണ് ഗോമാതാവിെന്റ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത്. ലംബാനി സമുദായത്തിെന്റ പരമ്ബരാഗത വേഷമണിഞ്ഞാണ് ഇദ്ദേഹം ചടങ്ങിനെത്തിയത്.
പുതിയ സര്‍ക്കാറില്‍ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഉച്ചക്ക് 2.15ന് രാജ്ഭവനിലെ ഗ്ലാസ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് െഗഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.
ബിലിഗി എം.എല്‍.എ മുരുകേഷ് നിറാനി, ഹിരെകരൂര്‍ എം.എല്‍.എ ബി.സി. പാട്ടീല്‍ എന്നിവര്‍ ൈദവനാമത്തിലും കര്‍ഷകരുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തു. യെല്ലാപുര എം.എല്‍.എ ശിവറാം ഹെബ്ബാര്‍, നിപ്പാനി എം.എല്‍.എ ശശികല ജോലെ എന്നിവര്‍ സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തു. അമ്മയുടെയും വിജയനഗരയിലെ ആരാധനാമൂര്‍ത്തിയായ വിരുപാക്ഷ ദേവെന്റയും കര്‍ണാടകയിലെ ആരാധനാ ദേവിയായ ഭുവനേശ്വരിയുടെയും പേരിലാണ് ഹൊസപേട്ട് എം.എല്‍.എ ആനന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മറ്റു ഭരണപക്ഷ എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പെങ്കടുത്തു.



