ലോസ്​ എയ്​ഞ്ചല്‍സ്​: ദക്ഷിണ കാലിഫോര്‍ണിയയിലെ ഒരു തിയറ്ററില്‍ വെച്ച്‌ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത ടിക്ടോക്ക് താരം ആന്റണി ബരാജസ് (19) മരിച്ചു. ശനിയാഴ്ച തിയറ്ററില്‍ നിന്ന് സിനിമ കണ്ടിറങ്ങിയ ആന്റണിയ്ക്കും സുഹൃത്ത് റൈലി ഗൂഡ്റിച്ചിനും നേരേ അക്രമി നിറയൊഴിക്കുകയായിരുന്നു. റൈലി സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരണമടഞ്ഞിരുന്നു. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ 20 കാരനായ ജോസ്ഫ് ജിമിനസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് മരിച്ചവരുമായി ബന്ധമൊന്നുമില്ലെന്നും കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് അറിയിച്ചു.

ആന്റണിയെ ടിക്‌ടോക്കില്‍ 9,30,000 ത്തോളം പേരാണ് ഫോളോ ചെയ്യുന്നത്.