തിരുവനന്തപുരം: പെഗാസസ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്താന്‍ ശ്രമം നടത്തിയെന്നത് ഗൗരവകരമായി കാണേണ്ടതാണെന്ന് രമേശ് ചെന്നിത്തല. ഒരു കാര്യം ഉറപ്പാണ് ഈ സര്‍ക്കാര്‍ രാഹുല്‍ഗാന്ധിയെ വല്ലാതെ ഭയപ്പെടുന്നെന്നും രാഹുല്‍ ഗാന്ധിയുടെ ഓരോ നീക്കങ്ങളും അറിയുവാന്‍ അവര്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ മുതല്‍ക്കൂട്ട് സത്യവും സത്യസന്ധതയും ആണ്. അതിനെയാണ് ബിജെപി ആര്‍എസ്‌എസ് ഭയക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ യുദ്ധം ജയിക്കുവാന്‍ രാഹുല്‍ഗാന്ധിക്ക് എല്ലാ പിന്തുണയുമായി ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍ എന്നും അദ്ദേഹത്തിനൊപ്പം നിന്ന് കരുത്ത് നല്‍കമെന്ന് അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോകമാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ശ്രീ രാഹുല്‍ ഗാന്ധിയുടെ ഫോണുകളും ചോര്‍ത്താന്‍ ശ്രമം നടത്തി എന്ന വിവരം വളരെ ഗൗരവത്തോടു കൂടി കാണേണ്ടേ ഒന്നാണ്. തെരഞ്ഞെടുപ്പ് സമയത്ത് എതിര്‍ കക്ഷികളുടെ തെരഞ്ഞെടുപ്പ് യുക്തികളും തന്ത്രങ്ങളും മനസ്സിലാക്കുവാന്‍ വേണ്ടി ബിജെപി ചെയ്യുന്ന ഈ ചാര പ്രവര്‍ത്തി നേരിട്ട് നിന്ന് പൊരുതാന്‍ കഴിയാതെ പിന്നില്‍ നിന്നും കുത്തുന്നതിന് തുല്യമാണ്. ഒരു കാര്യം ഉറപ്പാണ്. ഈ സര്‍ക്കാര്‍ രാഹുല്‍ഗാന്ധിയെ വല്ലാതെ ഭയപ്പെടുന്നു.
രാഹുല്‍ ഗാന്ധിയുടെ ഓരോ നീക്കങ്ങളും അറിയുവാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. ഒരു വ്യക്തിയെ എന്തിനാ ഇത്ര പേടി? രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ മുതല്‍ക്കൂട്ട് സത്യവും സത്യസന്ധതയും ആണ്. അതിനെയാണ് ബിജെപി ആര്‍എസ്‌എസ് ഭയക്കുന്നത്.
ഒരു കാര്യം മോദി സര്‍ക്കാരിനെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എത്ര തളച്ചിടാന്‍ ശ്രമിച്ചാലും രാഹുല്‍ഗാന്ധി എന്ന പടക്കുതിര കുതിച്ചു പായും.
ബിജെപി ആര്‍എസ്‌എസ് ജനവിരുദ്ധ നടപടികള്‍ക്കെതിരെയും നിങ്ങള്‍ വ്യാപിക്കുന്ന വിദ്വേഷത്തിനെത്തിരെയും മുന്നില്‍ നിന്ന് പൊരുതുവാന്‍ രാഹുല്‍ഗാന്ധി എന്നും ഉണ്ടാകും . ഈ യുദ്ധം ജയിക്കുവാന്‍ രാഹുല്‍ഗാന്ധിക്ക് എല്ലാ പിന്തുണയുമായി ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍ എന്നും അദ്ദേഹത്തിനൊപ്പം നിന്ന് കരുത്ത് നല്‍കും.



