പുതിയതായി മൂന്ന് രാജ്യങ്ങള്‍ക്ക് കൂടി അംഗത്വം നല്‍കി ഐസിസി. സ്വിറ്റ്‌സര്‍ലന്‍ഡ്, മംഗോളിയ, തജികിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ക്കാണ് ഐസിസി അംഗത്വം നല്‍കിയത്. ഇതോടുകൂടി ഐസിസി അംഗീകാരമുള്ള രാജ്യങ്ങളുടെ എണ്ണം 106 ആയിട്ടുണ്ട്. 2007 മുതല്‍ മംഗോളിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ നിലവിലുണ്ട്. എന്നാല്‍, 2018ല്‍ മാത്രമാണ് സര്‍ക്കാരിനു കീഴിലുള്ള കായികവിനോദമായി ക്രിക്കറ്റ് അംഗീകരിക്കപ്പെട്ടത്. വനിതാ ക്രിക്കറ്റിനാണ് മംഗോളിയയില്‍ കൂടുതല്‍ പ്രചാരമുള്ളത്.

അതേസമയം, 2014ല്‍ നിലവില്‍ വന്ന സിറ്റ്‌സര്‍ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷനു കീഴില്‍ 33 ക്ലബുകളുണ്ട്. യൂറോപ്പില്‍ നിന്നുള്ള 35ആം അംഗമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. 2011ല്‍ തജികിസ്ഥാന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ നിലവില്‍ വന്നു. 22 പുരുഷ ടീമുകളും 15 വനിതാ ടീമുകളുമാണ് അസോസിയേഷനു കീഴിലുള്ളത്.