ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വിമര്‍ശിക്കുന്നത് പ്രതിപക്ഷത്തെ ആണ്. ഇന്ത്യയുടെ വികസന യാത്രയെ വിഘടനവാദികള്‍ക്ക് തടയാനാവില്ലെന്ന് അമിത് ഷാ അഭിപ്രായപെട്ടു.
ഈ പാര്‍ലമെന്റ് സമ്മേളനം രാജ്യത്തിന്റെ പുരോഗതിക്ക് പുതിയ മാനങ്ങള്‍ നല്‍കുമെന്നും, ഫോണ്‍ ചോര്‍ത്തല്‍ വിവാദം മാത്രം ചര്‍ച്ചയാക്കുന്നതിലൂടെ ലോക വേദിയില്‍ ഇന്ത്യയെ അപമാനിക്കാനും വികസന പാത തെറ്റിക്കാനും ചിലര്‍ ശ്രമിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു.
ജനങ്ങള്‍ക്ക് പാര്‍ലമെന്റ് സമ്മേളനത്തില്‍ വലിയ പ്രതീക്ഷകളുണ്ട്. കൃഷിക്കാര്‍,സ്ത്രീകള്‍, ചെറുപ്പക്കാര്‍, സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായുള്ള പ്രധാന ബില്ലുകള്‍ ചര്‍ച്ചയ്ക്ക് എടുക്കുന്നുണ്ടെന്നും എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നതില്‍ കോണ്‍ഗ്രസുകാര്‍ മിടുക്കര്‍ ആണെന്നും പാര്‍ലമെന്റില്‍ വരുന്ന പുരോഗമനപരമായ എന്തും നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കും എന്നും അമിത് ഷാ ആരോപിച്ചു.



