തായ്‌പേയ്: അസ്ട്രാസെനക്ക, ഫൈസര്‍, മൊഡേണ എന്നീ മൂന്ന് വാക്‌സിനുകളുടെയും ഓരോ ഡോസുകള്‍ സ്വീകരിച്ച്‌ തായ്‌വാന്‍ സ്വദേശി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏപ്രില്‍ 21-ന് വടക്കന്‍ തായ്‌വാനിലെ ആശുപത്രിയില്‍ വച്ച്‌ അസ്ട്രാസെനക്ക വാക്‌സിന്‍ സ്വീകരിച്ച യുവാവ്, ജൂണ്‍ 11-ന് വിദേശത്തു വച്ചാണ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചത്. ജൂലൈ രണ്ടിന് ഇയാള്‍ മൊഡേണ വാക്‌സിനും സ്വീകരിച്ചു.

ഇയാള്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. , വിദേശത്ത് ഒരാള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടോ എന്ന് പ്രാദേശിക അധികൃതര്‍ക്ക് അറിയാന്‍ സാധിക്കില്ലെന്ന് നാഷണല്‍ തായ്‌വാന്‍ യൂണിവേഴ്‌സിറ്റി ആശുപത്രി മേധാവി ഹുവാങ് ലീ മിന്‍ പറഞ്ഞു