ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിനുള്ള ടീമില്‍ സഞ്ജു സാംസണ് അവസരം ലഭിക്കാത്തത് താരം പരിശീലനത്തിനിടെ പരുക്കിന്റെ പിടിയിലായി എന്നതിനാലാണെന്ന് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ കാല്‍മുട്ടിലെ ലിഗമെന്റില്‍ സ്പ്രെയിനുണ്ടായെന്നും അതിനാല്‍ ആദ്യ മത്സരത്തില്‍ താരം സെലക്ഷനുണ്ടാകില്ലെന്നും ബിസിസിഐ അറിയിക്കുകയായിരുന്നു.

പരമ്പരയിലെ ബാക്കി മത്സരങ്ങളില്‍ താരം കളിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച്‌ ബിസിസിഐ മെഡിക്കല്‍ ടീം പുരോഗതി നിരീക്ഷിച്ച ശേഷം മാത്രമാകും അറിയിക്കുക.