നവജ്യോതി സിംഗ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിക്ക് കത്തയച്ചു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രത്യാഘാതം പ്രതിഫലിക്കുമെന്ന് അമരീന്ദര്‍ സിംഗ് തുറന്നടിച്ചു.