ന്യൂയോർക്ക് ∙ ഫോമാ സാംസ്കാരിക വിഭാഗം ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും നടത്തും. ചെണ്ട മേളത്തിനും തിരുവാതിരയ്ക്കും യഥാക്രമം ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 750 ഡോളറും രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് 500 ഡോളറും മൂന്നാം സ്ഥാനം നേടുന്നവർക്ക് 250 ഡോളറും ക്യാഷ് അവാർഡ് നൽകും.

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന സംഘങ്ങൾ ജൂലൈ 31-ന് മുൻപായി റജിസ്റ്റർ ചെയ്യണം. മത്സരിക്കാൻ പേര് റജിസ്റ്റർ ചെയ്യുന്നവർ ഓഗസ്റ്റ് 10നു മുൻപായി വിഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തിരിക്കണം.

നിബന്ധനകൾ

1. തിരുവാതിരയ്ക്ക് ഒരു ടീമിൽ പത്ത് പേരിൽ കൂടുതൽ പങ്കെടുക്കുവാൻ പാടില്ല.

2. ചെണ്ട മേളത്തിന് പഞ്ചാരി മേളമോ പാണ്ടിമേളമോ ആണ് അനുവദിക്കുക. ശിങ്കാരിമേളം പാടില്ല.

3. ആറു മുതൽ 12 അംഗങ്ങൾ വരെ ചെണ്ടമേള മത്സരത്തിന് ഒരു ടീമിൽ പങ്കെടുക്കാവുന്നതാണ്.

4. ചെണ്ടമേളത്തിനും തിരുവാതിര കളിക്കും 10 മിനുറ്റാണ് സമയപരിധി.

പരിപാടികളുടെ നടത്തിപ്പിനായി പൗലോസ് കുയിലാടൻ ചെയർമാനായും സണ്ണി കല്ലൂപ്പാറ നാഷണൽ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഡോക്ടർ : ജിൽസി ഡിൻസ്: 602.516.8800 (തിരുവാതിര), ബിജു തുരുത്തുമാലിയിൽ: 678.936.0692 (ചെണ്ടമേളം).