മുംബൈ: സംഗീത നിര്‍മ്മാണക്കമ്പനിയായ ‘ടി സീരീസിന്റെ’ മേധാവിക്കെതിരേ ബലാത്സംഗക്കേസ് .ടി സീരീസ് കമ്ബനി സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ മകനായ ഭൂഷണ്‍ കുമാറിനെതിരെയാണ് നടി പരാതിയുമായി
രംഗത്തെത്തിയത് .
30 വയസ്സുള്ള നടിയും മോഡലുമാണ് പീഡനത്തില്‍ പരാതിപെട്ടത് . ഭൂഷണെതിരെ മുംബൈ അന്ധേരി പൊലീസ് കേസെടുത്തു. ടി സീരീസിന്റെ ഭാവിപദ്ധതികളില്‍ തനിക്ക് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു . 2017 മുതല്‍ ഭൂഷണിനെ അറിയാം. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇയാള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്നും യുവതി പരാതിയില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് , ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഭൂഷണെതിരെ പൊലീസ് കേസെടുത്തത്.



