കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രിംകോടതി നീട്ടി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ തടവുകാരോട് കീഴടങ്ങാൻ ആവശ്യപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

അതേസമയം, ജാമ്യ ഉത്തരവുകൾ ജയിലിൽ എത്തുന്നത് വൈകുന്ന സാഹചര്യം ഒഴിവാക്കാൻ ഇ-സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്റർനെറ്റ് യുഗത്തിലും പ്രാവിനെ ഉപയോഗിച്ചുള്ള ആശയവിനിമയത്തെയാണ് ജയിൽ അധികൃതർ ആശ്രയിക്കുന്നതെന്ന് കോടതി പരിഹസിച്ചു.