ശ്രീനഗര്‍: ജമ്മുകശ്​മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്​ പേര്‍ കൊല്ലപ്പെട്ടു. ശ്രീനഗറിന്​ സമീപം ദാന്‍മര്‍ മേഖലയില്‍ വെള്ളിയാഴ്ച രാവിലെയാണ്​ ഏറ്റുമുട്ടലുണ്ടായത്​.

ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്​ ജമ്മുകശ്​മീര്‍ പൊലീസും സി.ആര്‍.പി.എഫും സംയുക്​തമായി തെരച്ചില്‍ നടത്തുകയായിരുന്നു. ദാന്‍മറിലെ അല്‍മാഡര്‍ കോളനിയിലായിരുന്നു തെരച്ചില്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ സംയുക്​തസേന മേഖല വളഞ്ഞ​ു. കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്​​.

ബുധനാഴ്ച സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന്​ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. പുല്‍വാമയിലാണ്​ ഏറ്റുമുട്ടല്‍ നടന്നത്​. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്​താനി ലശ്​കര്‍-ഇ-ത്വയിബ കമാന്‍ഡറാണെന്നും സൈന്യം അറിയിച്ചിരുന്നു.