കൊല്ലം കുണ്ടറ പെരുമ്പുഴയില്‍ കിണറില്‍ കുടുങ്ങിയ നാല് പേരും മരിച്ചു. കിണറില്‍ കുടുങ്ങിയ നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സഹായിക്കാനിറങ്ങിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും കുഴഞ്ഞുവീണു. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം. സോമരാജന്‍ (56), രാജന്‍ (36), മനോജ് (34) എന്നിവരാണ് മരിച്ചത്. വാവ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.