“വിശദീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അക്രമങ്ങളിലൂടെയാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെണ്‍കുട്ടികളും കടന്നുപോവുുന്നത്. താലിബാന്റെ അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് അവര്‍ ഇരയാവുന്നത്. അത് എന്റെ ഹൃദയം തകര്‍ക്കുന്നു… അഫ്ഗാനില്‍ നിന്നുള്ള യുഎസ്സിന്റെ സൈനിക പിന്മാറ്റം തെറ്റായ തീരുമാനമായിരുന്നു- . ടെലിവിഷന്‍ പരിപാടിക്കിടെ യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ആണ് അമേരിക്കയുടെ തെറ്റായ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് .
അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ്-നാറ്റോ സൈനികരെ പിന്‍വലിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് രംഗത്തെത്തിയത് . അമേരിക്കയുടെ ഈ നീക്കം വലിയ പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . അഫ്ഗാന് മേഖലയിലെ ജന വിഭാഗം താലിബാന്റെ ക്രൂരതയ്ക്ക് ഇരയാവുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററിലുണ്ടായ അല്‍ ഖ്വയ്ദ ആക്രമണത്തിന് പിന്നാലെ ഉസാമ ബിന്‍ ലാദനെ പിടിക്കാനായാണ് 2001ല്‍ ജോര്‍ജ് ബുഷ് അഫ്ഗാനിസ്ഥാനിലേക്ക് യുഎസ് സൈന്യത്തെ വിന്യസിച്ചത്. താലിബാനെ തകര്‍ക്കുകയായിരുന്നു പ്രഖ്യാപിത ലക്ഷ്യം. 2001 സെപ്റ്റംബര്‍ 26-ന് കാബൂളിനടുത്തുള്ള പഞ്ചശേര്‍ വാലിയില്‍ ബോംബിട്ടുകൊണ്ട് ലാദന് ആക്രമണം തുടങ്ങി .
അല്‍ ഖായിദയ്ക്കും ലാദനും സംരക്ഷണം നല്‍കിയിരുന്ന താലിബാന് ഭരണകൂടത്തെ അധികാരത്തില്‍നിന്നു പുറത്താക്കി. പക്ഷേ, അഫ്ഗാനില്‍നിന്ന് യുഎസ് സേന മടങ്ങിയില്ല .ജനാധിപത്യഭരണവും രാഷ്ട്രീയസ്ഥിരതയും സമാധാനവും ഉറപ്പുവരുത്താനെന്നു അവകാശപ്പെട്ട് തുടരുകയായിരുന്നു. തുടര്‍ന്നുള്ള ഭരണകൂടങ്ങളെല്ലാം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തിന് നേതൃത്വം നല്കിവന്നിരുന്നു.
2500 ഓളം യുഎസ് സൈനികരും 7500ഓളം നാറ്റോ സൈനികരെയുമാണ് അഫ്ഗാനിസ്ഥാനില്‍ വിന്യസിച്ചിരുന്നത്.
അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനിലെത്തി 20 വര്‍ഷത്തിനു ശേഷം 2021 മെയ് മുതലാണ് സൈന്യത്തെ പിന്‍വലിച്ചു തുടങ്ങിയത്. സേന പിന്മാറ്റം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ആഗസ്ത് 31 ന് ഇത് പൂര്‍ത്തിയാകുമെന്നും പ്രസിഡന്റ് ബൈഡന് വ്യക്തമാക്കിയിരുന്നു. നിലവിലെ യുഎസ് പ്രസിഡന്റിന്റെ ഈ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് ജോര്‍ജ് ബുഷ് എത്തിയത് .



