സൗദിയില്‍ കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു.രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതി ആരംഭിച്ചിട്ട് ഏഴ് മാസം പിന്നിടുമ്ബോള്‍ രണ്ട് കോടി നാല് ലക്ഷത്തോളം ഡോസ് വാക്‌സിനുകളാണ് ഇതിനകം വിതരണം ചെയ്തത്. ഒരു കോടി 78 ലക്ഷത്തിലധികം പേര്‍ ആദ്യ ഡോസും, 25 ലക്ഷത്തോളം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

അതേസമയം സൗദിയില്‍ കോവിഡ് മരണം എണ്ണായിരം കടന്നു. ചൊവ്വാഴ്ച 1295 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. വാക്സിനേഷന് സെന്ററുകളില്‍ ലഭിക്കുന്ന വാക്സിന്റെ പേരുകള്‍ കൂടി ആപോയ്ന്മെന്റില്‍ ഉള്‍പ്പെടുത്തി. ഇത് അനുയോജ്യമായ വാക്സിനുകള്‍ തെരഞ്ഞെടുക്കാന്‍ ആളുകളെ സഹായിക്കും.