വത്തിക്കാന്‍: കുടല് ശസ്ത്രക്രിയക്കുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി ജനങ്ങളെ അഭിവാദ്യം ചെയ്തു. 84 കാരനായ മാര്‍പാപ്പ ആശുപത്രി ബാല്‍ക്കണിയില്‍ എത്തിയാണ് ജനങ്ങളെ കണ്ടത്. വന്‍കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കാണ് ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ മാര്‍പാപ്പ എത്തിയത്. വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് മാര്‍പാപ്പ നന്ദി പറഞ്ഞു.
ജനങ്ങളെ അഭിവാദ്യം ചെയ്ത് മാര്‍പാപ്പ



