മുതലക്കുഞ്ഞുങ്ങളെ വിൽക്കാൻ ശ്രമം നടത്തിയ 28കാരൻ പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സക്‌ലെൻ സിറാസുദ്ദീൻ ഖത്തീബ് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് ഏഴ് മുതലക്കുഞ്ഞുങ്ങളെയും പൊലീസ് കണ്ടെടുത്തു. 3 ലക്ഷത്തോളം രൂപ വരുന്ന കുഞ്ഞുങ്ങളാണ് ഇത്. ഇയാൾക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തു.
മുതലക്കുഞ്ഞുങ്ങളെ വിൽക്കാൻ ശ്രമം; മഹാരാഷ്ട്രയിൽ 28കാരൻ പിടിയിൽ



