ദുബൈ: ലൈസന്‍സില്ലാതെ വാഹനമോടിച്ച്‌ അപകട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കര്‍ശന മുന്നറിയിപ്പുമായി യു.എ.ഇ. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് തടവും പിഴയും നല്‍കുമെന്നാണ് അധികൃതരുടെ താക്കീത്​. ഇതിനായി ദുബൈയിലും അബൂദബിയിലും കര്‍ശന പരിശോധന നടത്താനും തീരുമാനമായി.

മൂന്നുമാസം വരെ തടവോ 50,000ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ന്നതോ ആയ ശിക്ഷയായിരിക്കും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് ലഭിക്കുക.​ പ​ബ്ലിക്​ പ്രോസിക്യൂട്ടര്‍ ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം വ്യക്തമാക്കിയത്. ലൈസന്‍സില്‍ ഉള്‍പ്പെടാത്ത വാഹനം ഓടിച്ചാലും സമാനമായ പിഴ തന്നെ ലഭിക്കും.

ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതില്‍ നിന്ന്​ എല്ലാവരും വിട്ടുനില്‍ക്കണമെന്നും പ​ബ്ലിക്​ പ്രോസിക്യൂട്ടര്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു.