ലണ്ടന്‍: കുട്ടികളില്‍‍ കോവിഡ് ബാധയെ തുടര്‍ന്ന് ഗുരുതര അസുഖങ്ങള്‍ ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെ കുറവാണെന്ന് സിഎല്‍, ഇംപീരിയല്‍ കോളജ് ലണ്ടന്‍, ബ്രിസ്റ്റോള്‍- ലിവര്‍പൂര്‍ സര്‍വകലാശാലകള്‍ എന്നിവ ചേര്‍ന്നു നടത്തിയ പഠനം കണ്ടെത്തി.

പഠനറിപ്പോര്‍ട്ട് കൂടുതല്‍ അംഗീകാരത്തിനായി യുകെ ജോയിന്റ് കമ്മറ്റി ഓഫ് വാക്സിനേഷന്‍, ലോകാരോഗ്യ സംഘടന, യുകെ ആരോഗ്യ വിഭാഗം എന്നിവയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. മുന്‍പു രോഗങ്ങള്‍ ബാധിച്ചിട്ടുള്ള കുട്ടികളിലും വൈകല്യങ്ങളുള്ളവര്‍ക്കുമാണ് കോവിഡ്ബാധ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതയെന്നും പറയുന്നു.

18 വയസ്സില്‍ താഴെയുള്ള 251 പേരെയാണ് ഇംഗ്ലണ്ടില്‍ കോവിഡ് ബാധിച്ച്‌ തീവ്രപരചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഈ പ്രായപരിധിയില്‍ 50,000 പേരില്‍ ഒരാള്‍ മാത്രമാണ് ഇത്തരത്തില്‍ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതെന്നാണ് പഠനം കണ്ടെത്തിയത്.