യുറോകപ്പ് കാണാന്‍ വേണ്ടി ഓഫീസില്‍ അസുഖമാണെന്നു പറഞ്ഞ് ലീവെടുത്ത ഫുട്‌ബോള്‍ ആരാധികയെ ജോലിയില്‍ നിന്ന് പിരിച്ച്‌ വിട്ടു. ഇംഗ്ലണ്ട് സെമിഫൈനല്‍ കാണാന്‍ പോയ നിന ഫാറൂഖി എന്ന 37 കാരിക്കാണ് ജോലി നഷ്ടമായത്. കമ്ബനിയിലെ ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡ്യൂസര്‍ ആയിരുന്നു നിന. ഒരു നറുക്കെടുപ്പിലൂടെയാണ് ഇംഗ്ലണ്ട് ഡന്‍മാര്‍ക്ക് മത്സരം കാണാനുള്ള ടിക്കറ്റ് നിനക്ക് ലഭിച്ചത്. ഓഫീസില്‍ നിന്ന് ലീവ് ലഭിക്കാത്തതിനെ തുടര്‍ന്ന് അസുഖമാണെന്ന് കള്ളം പറഞ്ഞ് ലീവെടുത്ത് യൂറോ സെമിഫൈനല്‍ കാണാന്‍ ഇറങ്ങിയത്. മത്സരത്തിന്റെ ദ്യശ്യങ്ങള്‍ ടി വിയില്‍ ലൈവായി വന്നതിനെ തുടര്‍ന്നാണ് നിനക്കെതിരെ കമ്ബനി നടപടി എടുത്തത്.