സലിം അയിഷ : പി.ആർ.ഓ.ഫോമ

ഒറ്റക്കല്ല ഒപ്പമുണ്ട് ഫോമാ സന്ദേശവുമായി ഫോമാ, കേരളത്തിൽ കോവിഡ് ബാധിതരായവരെ സഹായിക്കാൻ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ആയിരത്തി അഞ്ഞൂറ് ഡോളർ സംഭാവന നൽകിയത് കൂടാതെ എണ്ണായിരം ഡോളർ വിലവരുന്ന ജീവൻ രക്ഷാ ഉപകരാണങ്ങളും, അനുബന്ധ സാമഗ്രികളും കൈരളി ഓഫ് ബാൾട്ടിമോർ സംഭാവന ചെയ്തു.

വാഷിങ്ടൺ റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീ തോമസ് ജോസ്, കൈരളി യുടെ പ്രസിഡന്റ് സബീന നാസർ, കൈരളിയുടെ വൈസ് പ്രസിഡന്റായ ഡോക്ടർ അൽഫോൻസ റഹ്‌മാനും കുടുംബവുമായി കൈകോർത്താണ് ജീവൻ രക്ഷാ ഉപകരണങ്ങൾ സംഘടിപ്പിച്ചത്. കൈരളിയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്കു കൂട്ടായി സെക്രട്ടറി ഷീബ അലോഷ്യസ്, ട്രഷറർ ജിലു ലെൻജി , ജോയിന്റ് സെക്രട്ടറി ജോബിൻ കൊട്ടാരം കുന്നേൽ, ജോയിന്റ് ട്രഷറർ ജോസഫ് സക്കറിയ എന്നിവരും മറ്റു സമിതിയംഗങ്ങളും ഉണ്ടായിരുന്നു.

ഫോമയോടപ്പം കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചു കൈരളിയെ സഹായിക്കാനും സംഭാവന നൽകാനും തയ്യാറായ എല്ലാവർക്കും ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ നന്ദി രേഖപ്പെടുത്തി.