രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 101 രൂപ 01 പൈസയായി. ഡീസൽ വില 95 രൂപ 71 പൈസയായി.

ഈ മാസം ഇന്ധന വില വർധിക്കുന്നത് ഇത് ആറാം തവണയാണ്. ജൂണിൽ 17 തവണ ഇന്ധനവില വർധിച്ചിരുന്നു.