മലയാളത്തിലെ ജനപ്രിയ നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രീതിയാര്‍ജ്ജിച്ച നടിയാണ് നിമിഷ സജയന്‍. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ ഓരോ സിനിമയിലും വിസ്മയിപ്പിക്കുന്ന നടി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രം താരത്തിന് വന്‍ ജനപ്രീതിയാണ് നേടി കൊടുത്തത് . 2017 ല്‍ അഭിനയ രംഗത്തെത്തിയ താരം സംസ്ഥാന അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചു . ഇപ്പോഴിതാ താരം ബോളിവുഡിലേക്കും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
ദേശീയ പുരസ്‌കാര ജേതാവ് ഒനിര്‍ സംവിധാനം ചെയ്യുന്ന ‘വി ആര്‍’ എന്ന ബോളിവുഡ് ചിത്രത്തിലാണ് നിമിഷ സജയന്‍ അഭിനയിക്കുന്നത്. ഒനിറിന്റെ തന്നെ ‘ഐം ആം ലൈക് ഐ ആം’ എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഇത്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന. നിമിഷയുടേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം മാലിക് ആണ്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍ ആണ് നിമിഷ നായികയാകുന്ന മറ്റൊരു സിനിമ. എന്തായാലും നിമിഷയുടെ പ്രകടനങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.



