തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസോസിയേഷന് പ്രസിഡന്റും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറുമായ ബെന്‍സിയെ സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് പെന്‍ഡൗണ്‍ സമരം നടത്തും.
കേരള സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം രാവിലെ 11.30 ന് സെക്രട്ടേറിയേറ്റ് സമര ഗേറ്റില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പ്രതിഷേധ ധര്‍ണയും സംഘടന നടത്തും.



