സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചു പണി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ സ്ഥാനത്ത് നിന്നും മാറ്റി. സഞ്ജയ് കൗളിനാണ് പുതിയ ചുമതല. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍്റെ അധിക ചുമതല ഡോ. ആശാ തോമസ് ഐ.എ.എസിന്. 6 ജില്ലകളിലെ കലക്ടര്‍മാക്കും മാറ്റം. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് മാറ്റം.

രാജന്‍ കോബ്രഗഢേ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയായി തുടരും. ടിക്കറാം മീണയ്ക്ക് പ്ലാനിങ്ങ് ആന്‍റ് എക്കണോമിക് അഫേഴ്സ് വകുപ്പില്‍ നിയമനം. ഡോ വേണു ഐ.എ.എസിന് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റം. ഡോ വേണുവിന് ടൂറിസം വകുപ്പിന്‍റെ അധിക ചുമതലയും ലഭിച്ചു. ബിശ്വനാഥ് സിന്‍ഹ നികുതി വകുപ്പില്‍ നിന്നും മാറി ഇലക്‌ട്രോണിക് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിലേക്കായി. ഷര്‍മിള മേരി ജോസഫിനെ നികുതി വകുപ്പിലേക്ക് മാറ്റി.