കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചു. ഫോണിലൂടെയാണ് അന്വേഷണ സംഘത്തെ ഹാജരാകില്ലെന്ന് അറിയിച്ചത്.
കള്ളപ്പണക്കവർച്ചാകേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച രാവിലെ 10 ന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാനായിരുന്നു നോട്ടിസ്. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം നോട്ടിസ് നൽകിയത്.



