ആദിവാസികള്‍ക്കിടയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ.സ്റ്റാന്‍ സ്വാമി സമര്‍പ്പണത്തിന്‍്റെ ലോക മാതൃകയാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. എണ്‍പത്തിനാലുകാരനായ ഫാ. സ്റ്റാന്‍ സ്വാമി പതിറ്റാണ്ടുകളായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. എന്നും അദ്ദേഹം പറഞ്ഞു.

അവശതയനുഭവിക്കുന്ന ആദിവാസികള്‍ക്കു നേരെ ഉണ്ടാകുന്ന ജനാധിപത്യ ധ്വംസനം ചോദ്യം ചെയ്തതാണ് സ്വാമിക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റമെന്നും ജോസ് കെ മാണി പറഞ്ഞു.