കാബൂള്‍: യു.എസ്-നാറ്റോ സഖ്യം സമ്ബൂര്‍ണപിന്‍മാറ്റത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങവെ, വടക്കന്‍ അഫ്ഗാനിസ്താനിലെ തന്ത്രപ്രധാന പ്രവിശ്യകള്‍ താലിബാന്‍ പിടിച്ചെടുത്തു. ബഡക്ഷാന്‍, കാന്തഹാര്‍ പ്രവിശ്യകളാണ് താലിബാന്‍ പിടിച്ചെടുത്തത്.
ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സൈന്യം അയല്‍രാജ്യമായ തജികിസ്താനില്‍ അഭയം തേടിയതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ താലിബാന്‍ മുന്നേറുകയാണെന്നു കണ്ടപ്പോള്‍, 300 ലേറെ സൈനികരാണ് ബഡക്ഷാന്‍ അതിര്‍ത്തി കടന്ന് തജികിസ്താനിലെത്തിയത്.
മാനുഷിക പരിഗണനവെച്ചാണ് അയല്‍രാജ്യത്തുനിന്നുള്ള സൈനികരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചതെന്ന് തജികിസ്താന്‍ വ്യക്തമാക്കി. നിലവില്‍ അഫ്ഗാനിലെ 421 ജില്ലകള്‍ താലിബാെന്റ നിയന്ത്രണത്തിലാണ്.



