ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ തോറ്റതിന് പിന്നാലെ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്ക് നേരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ആരും വേവലാതിപ്പെടേണ്ട കാര്യമില്ലെന്ന് പറയുകയാണ് പാകിസ്താെന്റ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ കമ്രാന്‍ അക്മല്‍. കോഹ്ലി മഹാനായ നായകനാണെന്നും 2017 ചാമ്ബ്യന്‍സ് ട്രോഫയിലെയും 2019 ലോകകപ്പ് സെമിയിലെയും തോല്‍വികള്‍ക്ക് അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് കമ്രാന്‍ പറയുന്നത്.
‘എം.എസ് ധോണിക്ക് ശേഷമുള്ള മികച്ച ക്യാപ്റ്റനാണ് വിരാട് കോഹ്ലി. അദ്ദേഹത്തിന് 70 അന്താരാഷ്ട്ര സെഞ്ച്വറികളുണ്ട്. കോഹ്ലി ചാമ്ബ്യന്‍സ് ട്രോഫിയും 2019 ലോകകപ്പും കളിച്ചു. ഇന്ത്യ തോറ്റു, പക്ഷേ അതില്‍ എന്താണ് തെറ്റ്?. അഞ്ച് വര്‍ഷം ഇന്ത്യ ഒന്നാം നമ്ബര്‍ ടെസ്റ്റ് ടീമായി തുടര്‍ന്നു. അദ്ദേഹത്തിെന്റ നേട്ടങ്ങളും സേവനവും നോക്കൂ. അവെന്റ ക്യാപ്റ്റന്‍സി ഭയങ്കരമാണ്. അതില്‍ സംശയമില്ല. അവന് ഒരു അത്ഭുതശാലിയായ കളിക്കാരനാണ്. അവന് സ്വയം തയാറെടുക്കുന്ന രീതി അസാധാരണമാണ്’- അക്മല്‍ യൂട്യൂബില്‍ നടത്തിയ വിഡിയോ ചാറ്റില്‍ പറഞ്ഞു.
കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ഇന്ത്യ ഐ.സി.സി ടൂര്‍ണമെന്റ് വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നും താരത്തെ ചോദ്യം ചെയ്യുന്നവരുടെ യോഗ്യത എന്താണെന്നും കമ്രാന്‍ ചോദിച്ചു.
‘ക്യാപ്റ്റനെ മാറ്റിയാല്‍ ഇന്ത്യ ഐ.സി.സി ടൂര്‍ണമെന്റ് വിജയിക്കുന്നെ് ആര്‍ക്കും ഉറപ്പ് പറയാന്‍ സാധിക്കില്ല. ഇത് ഭാഗ്യത്തിെന്റ കാര്യമാണ്. യാതൊരു ധാരണയുമില്ലാത്തവര്‍ക്ക് വിരല്‍ ചൂണ്ടാന്‍ എളുപ്പമാണ്. ഒരു ഗല്ലി ടീമിനെ പോലും നയിക്കാത്ത ആളുകളാണ് ക്യാപ്റ്റനെ മാറ്റാന്‍ ഇന്ത്യയെയും കോഹ്ലിയെയും ഉപദേശിക്കുന്നത്’ -കമ്രാന്‍ പറഞ്ഞു.
ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എട്ടു വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 2019 ഏകദിന ലോകകപ്പ് സെമിഫൈനലിലും കിവീസായിരുന്നു ഇന്ത്യയെ പുറത്താക്കിയത്. 2017ലെ ചാമ്ബ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനായിരുന്നു ഇന്ത്യയെ തോല്പിച്ചത്. ലണ്ടനിലെ ഓവലില്‍ നടന്ന ഫൈനലില്‍ 180 റണ്സിെന്റ വമ്ബന്‍ തോല്‍വിയാണ് കോഹ്ലിയും സംഘവും ഏറ്റുവാങ്ങിയത്



