എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധം. ഭൂമി ഇടപാട് വിവാദത്തിൽ വത്തിക്കാൻ ഉത്തരവിന് പിന്നാലെയാണ് പോസ്റ്റർ പ്രതിഷേധം. സീറോ മലബാർ സഭാ ദിനത്തിലാണ് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതിരൂപതയെ വഞ്ചിച്ച ബിഷപ്പ് ആന്റണി കരിയിൽ തിരികെ പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമാഫിയകൾക്ക് വേണ്ടി മാർപ്പാപ്പയുടെ വിശ്വാസ്യതയെ തകർക്കുന്ന സിനഡ് നടപടി തിരുത്തണമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. അല്മായ മുന്നേറ്റത്തിന്റെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.