സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത് കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിച്ചതാണു സൗദി പൗരന്മാര്‍ക്കു ഗുണകരമായത്.

അതേസമയം സൗദി അറേബ്യയില്‍ വിദേശ നിക്ഷേപത്തില്‍ ഈ വര്‍ഷവും വര്‍ധനവ് രേഖപ്പെടുത്തി. പതിനൊന്ന് ശതമാനത്തിന്‍റെ വര്‍ധനവാണ് ആദ്യ മൂന്ന് മാസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ വിദേശ നിക്ഷേപം 2.12 ട്രില്യണായി ഉയര്‍ന്നു.സൗദി ദേശീയ ബാങ്കായ സാമ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.