ഏത് കാലത്തും തണുത്തുറഞ്ഞു നിൽക്കുന്ന മഞ്ഞുക്കട്ടകളുടെ സ്വന്തം നാടായ അന്റാർട്ടിക്കയിൽ ചൂട് കൂടുന്നു. സമീപ കാലത്തൊന്നും തന്നെ എത്താത്ത 18.3 ഡിഗ്രിയാണ് ഈ വര്ഷം ഫെബ്രുവരി ആറിന് അന്റാർട്ടിക്കയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 50 വർഷത്തിനിടെ മൂന്ന് ഡിഗ്രി ചൂട് ഇവിടെ ഉയർന്നതായി യു.എൻ കാലാവസ്ഥ സമിതി സെക്രട്ടറി ജനറൽ പെറ്റേരി താലാസ് പറയുന്നു. ഇതോടെ, ലോകത്തിലെ ഏറ്റവും വേഗത്തിൽ ചൂടാകുന്ന പ്രദേശങ്ങളിലൊന്നായി അന്റാർട്ടിക്ക മാറിയിരിക്കുന്നു.
2015 മാർച്ച് 24ന് രേഖപ്പെടുത്തിയ 17.5 ഡിഗ്രി സെൽഷ്യസാണ് അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട്.



