തിരുവനന്തപുരത്ത് 4500 കുപ്പി വ്യാജ മദ്യവുമായി രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര ചാരോട്ടുകോണം സ്വദേശികളായ പ്രശാന്ത്, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. സ്പിരിറ്റ് കേസ് ഉള്‍പ്പെടെ നിരവധി അബ്കാരി കേസിലെ പ്രതിയാണ് പ്രശാന്ത്.
നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം അമരവിള ടോള്‍ ജംഗ്ഷന്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ ആണ് പ്രതികള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സൂരജിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വ്യാജ മദ്യ ശേഖരത്തെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്.
250 കെയിസിലായി ആയിരുന്നു വീട്ടില്‍ മദ്യം സൂക്ഷിച്ചിരുന്നത്. കണ്ടെടുത്ത വ്യാജ മദ്യത്തിന് വിപണിയില്‍ 25 ലക്ഷം രൂപ വിലയുണ്ട്.



