ബഹ്റൈനില്‍ കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും നടപ്പാക്കുന്നതിന് ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള പുതിയ സംവിധാനം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്) അടിസ്ഥാനമാക്കി റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീന്‍ വിഭാഗങ്ങളായി തിരിച്ചാണ് ഇനിമുതല്‍ നിയന്ത്രണങ്ങളും ഇളവുകളും ഉണ്ടാവുക. കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി പരിഗണിച്ച് വെള്ളിയാഴ്ച മുതല്‍ യെല്ലോ വിഭാഗത്തിലെ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ക്ക് നാല് വിഭാഗത്തിലും തുറക്കാന്‍ അനുമതി ഉണ്ട്.
ഉയര്‍ന്ന ജാഗ്രതാ വിഭാഗത്തില്‍നിന്ന് കുറഞ്ഞ ജാഗ്രതാ വിഭാഗത്തിലേക്ക് എത്തണമെങ്കില്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും അതേ വിഭാഗത്തില്‍ തുടരണം. എന്നാല്‍, കുറഞ്ഞ ജാഗ്രതാ വിഭാഗത്തില്‍നിന്ന് ഉയര്‍ന്ന വിഭാഗത്തിലേക്ക് മാറണമെങ്കില്‍ ഇൗ നിബന്ധന ബാധകമല്ല. അതായത്, സ്ഥിതി രൂക്ഷമാവുകയാണെങ്കില്‍ ഗ്രീന്‍ വിഭാഗത്തില്‍നിന്ന് നേരിട്ട് റെഡ് വിഭാഗത്തിലേക്ക് മാറാമെന്നര്ഥം.
നാല് ജാഗ്രതാ വിഭാഗങ്ങള്‍:
1. റെഡ് ലെവല്‍: മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആര് എട്ടിന് മുകളിലാണെങ്കില്‍
2. ഓറഞ്ച് ലെവല്‍: നാല് ദിവസത്തെ ശരാശരി ടി.പി.ആര് അഞ്ചിനും എട്ടിനും ഇടയിലാണെങ്കില്‍
3. യെല്ലോ ലെവല്‍: ഏഴ് ദിവസത്തെ ശരാശരി ടി.പി.ആര് രണ്ടിനും അഞ്ചിനും ഇടയിലാണെങ്കില്‍
4. ഗ്രീന്‍ ലെവല്‍: തുടര്‍ച്ചയായി 14 ദിവസം ശരാശരി ടി.പി.ആര് രണ്ട് ശതമാനത്തില്‍ താഴെയാണെങ്കില്‍
വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന ‘യെല്ലോ’ വിഭാഗത്തിലെ നിയന്ത്രണങ്ങള്‍:
കോവിഡ് വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസമായവര്‍ക്കും രോഗമുക്തി നേടിയവര്‍ക്കും ഈ രണ്ടു വിഭാഗത്തില്‍പ്പെട്ടവര്‍ക്കൊപ്പം എത്തുന്ന 12 വയസില്‍ താഴെയുള്ളവര്‍ക്കും താഴെ പറയുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കാം.
1. മാളുകള്‍
2.റസ്റ്റോറന്റുകള്‍, കഫേകള്‍ (ഇന്‍ഡോര്‍, ഔട്ട്ഡോര്‍ സേവനങ്ങള്‍)
3. സ്പോര്‍ട്സ് സെന്ററുകള്‍, ജിംനേഷ്യം
4. നീന്തല്‍ കുളങ്ങള്‍
5. വിനോദ കേന്ദ്രങ്ങള്‍
6. ഇൗവന്റുകള്, കോണ്‍ഫറന്‍സുകള്‍
7. കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം
8. ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, സ്പാ
9. സിനിമ (50 ശതമാനം മാത്രം പ്രവേശനം)
വാക്സിന് എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും പ്രവേശിക്കാവുന്ന സ്ഥലങ്ങള്‍:
1. റീെട്ടയില്‍ ഷോപ്പുകള്‍
2. തനിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഒാഫീസുകള്‍
3. വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍
4. വീടുകളില്‍ 30 പേരില്‍ അധികമാകാത്ത പരിപാടികള്‍
യെല്ലോ വിഭാഗത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് അറ്റ് ഹോം നടപ്പാക്കും.
റെഡ് ലെവല്‍:
അടച്ചിടുന്ന മേഖലകള്‍:
1. വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളില്‍ പ്രവേശനം ഇല്ല; ഒാണ്‍ലൈന്‍ പഠനം മാത്രം (ഇന്റര്‍നാഷണല്‍ പരീക്ഷകളില്‍ പെങ്കടുക്കാം)
2. ഷോപ്പിങ് മാളുകള്‍
3. മാളുകള്‍ക്ക് പുറത്തുള്ള ഷോപ്പുകള്‍
4. സലൂണുകള്‍, സ്പാ
5. സ്പോര്‍ട്സ് ഇനങ്ങളിലെ പൊതുജന പങ്കാളിത്തം
6. റസ്റ്റോറന്റുകള്‍, കഫേകള്‍
7. സിനിമ
8. ഇൗവന്റുകളും കോണ്‍ഫറന്‍സുകളും
9. സ്പോര്‍ട്സ് സെന്ററുകള്‍, നീന്തല്‍ക്കുളങ്ങള്‍
10. വീടുകളിലെ സ്വകാര്യ പരിപാടികള്‍
11. വിനോദ കേന്ദ്രങ്ങള്‍
ഷോപ്പുകളിലും റസ്റ്റോറന്റുകളിലും ഡെലിവറി, ടേക് എവേ മാത്രം. സര്‍ക്കാര്‍ ഒാഫീസുകളില്‍ പ്രവേശനം വാക്സിന് എടുത്ത് ഗ്രീന്‍ഷീല്‍ഡ് ലഭിച്ചവര്‍ക്കും രോഗമുക്തി നേടിയവര്‍ക്കും മാത്രം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 70 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് അറ്റ് ഹോം നടപ്പാക്കും. ഒാഫീസില്‍ എത്തുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നിര്‍ബന്ധം.
ഒാറഞ്ച് ലെവല്‍
വാക്സിന് എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കുമുള്ള ഇളവുകള്‍:
1. വീടുകളില്‍ ആറ് പേരെ മാത്രം പെങ്കടുപ്പിച്ച് ഒത്തുചേരല്‍ സംഘടിപ്പിക്കാം
2. വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളില്‍ താല്പര്യമുള്ളവര്ക്ക് പെങ്കടുക്കാം
വാക്സിന് എടുത്ത് ഗ്രീന്‍ ഷീല്‍ഡ് ലഭിച്ചവര്‍ക്കും രോഗ മുക്തി നേടിയവര്‍ക്കും ഇൗ രണ്ടു വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കൊപ്പം എത്തുന്ന 12 വയസില്‍ താഴെയുള്ളവര്‍ക്കും മാത്രം അനുവദനീയമായ സേവനങ്ങള്‍:
1. 50 പേരെ പെങ്കടുപ്പിച്ച് ഒൗട്ട്ഡോര്‍ ഇൗവന്റുകളും 30 പേരെ പെങ്കടുപ്പിച്ച് ഇന്‍ഡോര്‍ ഇൗവന്റുകളും നടത്താം
2. ഒൗട്ട്ഡോര്‍ സ്പോര്‍ട്സ് സെന്റുകള്‍, സ്പോര്‍ട്സ് ഹാളുകള്‍
3. ഷോപ്പിങ് മാളുകള്‍
4. ബാര്‍ബര്‍ ഡോപ്പുകള്‍, സലൂണുകള്‍, സ്പാ (മാസ്ക് എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങള്‍ മാത്രം)
5. സര്‍ക്കാര്‍ സെന്ററുകള്‍
6. റസ്റ്റോറന്റുകളിലും കഫേകളിലും ഒൗട്ട്ഡോര്‍ സേവനം 50 പേര്‍ക്ക്, ഇന്‍ഡോര്‍ സേവനം 30 പേര്‍ക്ക്
7. മാളുകള്‍ക്ക് പുറത്തുള്ള ഷോപ്പുകള്‍
8. ഒൗട്ട്ഡോര്‍ സിനിമ
9. ഒൗട്ട്ഡോര്‍ വിനോദ കേന്ദ്രങ്ങള്‍
10.ഒൗട്ട്ഡോര്‍ സ്പോര്‍ട്സ് പരിപാടികളിലെ പൊതുജന പങ്കാളിത്തം
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 70 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് അറ്റ് ഹോം നടപ്പാക്കും. ഒാഫീസില്‍ എത്തുന്ന ജീവനക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നിര്‍ബന്ധം.
ഗ്രീന്‍ ലെവല്‍
വാക്സിന് എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും പ്രവേശിക്കാവുന്ന സ്ഥലങ്ങള്‍:
1. ഷോപ്പുകള്‍
2. ഷോപ്പിങ് മാളുകള്‍
3. വീടുകളില്‍ സ്വകാര്യ ചടങ്ങുകള്‍
4. ഒൗട്ട്ഡോര്‍ ഇൗവന്റുകളും കോണ്‍ഫറന്‍സുകളും
5. സര്‍ക്കാര്‍ ഒാഫീസുകള്‍
6. സ്പോര്‍ട്സ് സെന്ററുകള്‍, നീന്തല്‍ക്കുളങ്ങള്‍
7. വിനോദ കേന്ദ്രങ്ങള്‍
8. ഒൗട്ട്ഡോര്‍ സ്പോര്‍ട്സ് പരിപാടികളിലെ പൊതുജന പങ്കാളിത്തം
9. താല്പര്യമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളില്‍ എത്താം
10. റസ്റ്റോറന്റുകള്‍, കഫേകള്‍
11. ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, സ്പാ
1. സിനിമ
2. ഇന്‍ഡോര്‍ ഇൗവന്റുകളും കോണ്‍ഫറന്‍സുകളും
3. ഇന്‍ഡോര്‍ സ്പോര്‍ട്സ്



