ന്യൂയോർക്ക് ∙ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ PMF Talk with Leaders എന്ന പേരിൽ ‘കോവിടാനന്തര പ്രവാസം, പ്രതീക്ഷകളും, പ്രതിസന്ധികളും’ എന്ന വിഷയത്തെ ആസ്പദമാക്കി ജൂലൈ 2നു വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7.30 നു സൂം വെബിനാർ സംഘടിപികുന്നു. ഗ്ലോബൽ പ്രസിഡന്റ് എം. പീ. സലീമിന്റെ അധ്യക്ഷതയിൽ എസ്. സുരേന്ദ്രൻ ഐപിഎസ് ഉദ്ഘാടനം ചെയുന്ന പരിപാടിയിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് മുഖ്യതിഥി ആയി പങ്കെടുക്കും.

ശാന്തിഗിരി ആശ്രമം അധ്യക്ഷൻ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തും. ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ സ്വാഗതം പറയും, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ എന്നിവർ ആശംസകൾ നേരുകയും, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം നന്ദി പ്രകാശം നടത്തുകയും ചെയ്യും.

പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങളും ചോദ്യങ്ങളും മന്ത്രിയോടും, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എസ്. സുരേന്ദ്രൻ ഐപിഎസ്‌ എന്നിവരോടു ചോദിക്കാം. ചോദ്യങ്ങൾ താഴെ കൊടുത്ത ഇമെയിലിലോ, വാട്സാപ്പ് നമ്പറിലോ ജൂലൈ 1 നു മുന്നേ ലഭിക്കേണ്ടതാണ്.