ന്യൂഡല്‍ഹി: കെ.മുരളീധരന് എം.പിയെ യു.ഡി.എഫ് കണ്‍വീനറാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിനു താഴെ കമന്റ് ക്യാംപെയ്ന്. രാജ്യത്ത് പെട്രോള്‍ വില വര്‍ധനയ്ക്കെതിരെയും കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കു കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതുമായും ബന്ധപ്പെട്ടു രാഹുല്‍ ഗാന്ധി ഫേസ്ബുക്കിലിട്ട പോസ്റ്റുകള്‍ക്കു താഴെയാണ് മുരളീധരന് അനുകൂലമായി കമന്റുകള്‍ പ്രവഹിച്ചത്.
കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജൂലൈ രണ്ടിന് യോഗം ചേരുന്നുണ്ട്. നിലവില്‍, യുഡിഎഫ് കണ്‍വീനറായ എം.എം.ഹസന് തല്‍സ്ഥാനത്തു തുടരുമെന്ന സൂചനകള്‍ക്കിടെയാണ് മുരളീധരനായി ‘കമന്റ് ക്യാംപെയ്ന്’. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എം.എം.ഹസന് യു.ഡി.എഫ് കണ്‍വീനറായി ചുമതലയേറ്റത്.



