കോ​ഴി​ക്കോ​ട്: പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്ര​മോ​ദ് രാ​മ​ന്‍ ‘മീ​ഡി​യ​വ​ണ്‍’ എ​ഡി​റ്റ​റാ​യി ചു​മ​ത​ല​യേ​റ്റു. 1990ല്‍ ​ദേ​ശാ​ഭി​മാ​നി ദി​ന​പ​ത്ര​ത്തി​ലൂ​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച പ്ര​മോ​ദ് രാ​മ​ന്‍ ഏ​ഷ്യാ​നെ​റ്റ്, ഇ​ന്ത്യ​വി​ഷ​ന്‍ എ​ന്നീ ചാ​ന​ലു​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 2006 മു​ത​ല്‍ മ​നോ​ര​മ ന്യൂ​സ് സീ​നി​യ​ര്‍ കോ​ഓ​ഡി​നേ​റ്റി​ങ് എ​ഡി​റ്റ​റാ​ണ്.

1995ല്‍ ​ആ​രം​ഭി​ച്ച മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സ്വ​കാ​ര്യ ചാ​ന​ലാ​യ ഏ​ഷ്യാ​നെ​റ്റി​ന്‍െ​റ ആ​ദ്യ വാ​ര്‍​ത്ത ബു​ള്ള​റ്റി​ന്‍ അ​വ​താ​ര​ക​നാ​യാ​ണ് ദൃ​ശ്യ​മാ​ധ്യ​മ​രം​ഗ​ത്തെ​ത്തി​യ​ത്. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സ​മ്ബൂ​ര്‍​ണ വാ​ര്‍​ത്ത​ചാ​ന​ലാ​യ ഇ​ന്ത്യ​വി​ഷ​നി​ല്‍ പ്ര​മോ​ദ് രാ​മ​നു​ണ്ടാ​യി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് രാ​വ​ണീ​ശ്വ​രം സ്വ​ദേ​ശി​യാ​യ പ്ര​മോ​ദ് രാ​മ​ന്‍ രാ​വ​ണീ​ശ്വ​രം ഗ​വ.​ഹൈ​സ്​​കൂ​ളി​ലും കാ​ഞ്ഞ​ങ്ങാ​ട് ഗ​വ.​കോ​ള​ജി​ലു​മാ​യാ​ണ് വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കേ​ര​ള പ്ര​സ് അ​ക്കാ​ദ​മി​യി​ല്‍​നി​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ബി​രു​ദം നേ​ടി.

മ​ല​യാ​ള​ത്തി​ലെ പു​തു​ത​ല​മു​റ എ​ഴു​ത്തു​കാ​രി​ല്‍ സ്വ​ന്തം സ്ഥാ​നം ഉ​റ​പ്പി​ച്ച ക​ഥാ​കൃ​ത്താ​ണ്. കെ.​പി. കു​മാ​ര​ന്‍ സം​വി​ധാ​നം ചെ​യ്​​ത ക​വി എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.. ഭാ​ര്യ ജ​യ​ല​ക്ഷ്​​മി അ​ധ്യാ​പി​ക​യാ​ണ്. മ​ക​ന്‍: അ​മ​ലേ​ന്ദു.