ഈ വര്‍ഷം ചൈനയുടെ സാമ്ബത്തിക വളര്‍ച്ച നേരത്തേ കണക്കാക്കിയ 8.1 -ശതമാനത്തില്‍നിന്ന് 8.5 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്. എങ്കിലും സാമ്ബത്തിക വളര്‍ച്ച പൂര്‍വസ്ഥിതിയിലാകാന്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി കൈവരിക്കണം. കോവിഡിനുശേഷം തിരിച്ചുവരവ് നടത്തുന്ന ആദ്യ സമ്ബദ്വ്യവസ്ഥയാണ് ചൈനയുടേത്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാന്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഫാക്ടറികളുടെയും കമ്ബോളത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ കോവിഡിന് മുമ്ബുള്ള നിലയിലെത്തി. ലോകം സാധാരണഗതിയിലാകുന്നതോടെ അടുത്ത വര്‍ഷം ചൈനയുടെ വളര്‍ച്ച 5.4 ശതമാനമാനമാവുമെന്നാണ് ലോകബാങ്കിന്റെ നിഗമനം. ചൈനയും വിയറ്റ്നാമും മാത്രമാണ് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ തിരിച്ചുവരവ് നടത്തിയതെന്ന് ലോക ബാങ്കിന്റെ ഏപ്രിലിലെ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.