പി പി ചെറിയാൻ
ഓസ്റ്റിൻ ∙ ടെക്സസ് പബ്ലിക് സ്കൂളുകളിലെ വിദ്യാർഥികൾ കണക്കു പരീക്ഷയിൽ പരാജയപ്പെട്ടു. പരീക്ഷയെഴുതിയവരിൽ പത്തിൽ നാലുപേർ പരാജയപ്പെട്ടെന്നാണു പബ്ലിക് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്. കോവിഡിനെ തുടർന്നു തടസപ്പെട്ട രണ്ടു വർഷത്തെ കണക്ക്, എഴുത്തു പരീക്ഷയാണു വിദ്യാർഥികളെ സാരമായി ബാധിച്ചത്.
2019 ൽ പരാജയപ്പെട്ടതിനേക്കാൾ കൂടുതലാണ് 2021 ലെ പരീക്ഷയിൽ പരാജയപ്പെട്ടവർ. വെർച്വൽ ആയി പഠനം നടത്തിയ വിദ്യാർഥികളാണ് കൂടുതൽ പരാജയപ്പെട്ടിരിക്കുന്നുതെന്നും അധികൃതർ വെളിപ്പെടുത്തി. എല്ലാ വിഭാഗത്തിൽപെട്ടവരിലും പരാജയം ഉണ്ടായിട്ടുണ്ടെന്നും കൂടുതൽ ബ്ലാക്ക് ആൻഡ് ഹിസ്പാനിക്ക് വിദ്യാർഥികളാണെന്നും ടെക്സസ് എജ്യുക്കേഷൻ എജൻസി പറഞ്ഞു.
ടെക്സസിലെ 800,000 ത്തിൽ പരം വിദ്യാർഥികൾക്ക് മാത്തമാറ്റിക്സിൽ താരതമ്യേനെ കുറഞ്ഞ സ്കോറാണ് ലഭിച്ചിട്ടുള്ളത്. എജ്യുക്കേഷൻ കമ്മീഷനർ മൈക്ക് മൊറാത്ത പറഞ്ഞു. പരാജയത്തിനു കാരണം വെർച്വൽ വിദ്യാഭ്യാസമണോ, പഠിപ്പിക്കുന്നവരുടെ കഴിവില്ലായ്മയാണോ എന്നു പറയാനാകില്ലെന്നും അധികൃതർ പറഞ്ഞു. ഈ വർഷം വിദ്യാർഥികൾക്ക് സ്കൂളിൽ എത്തി പഠിക്കുന്നതിനുള്ള എല്ലാ സൗകര്യവും ചെയ്തിട്ടുണ്ട്. ഓൺലൈനിലും സൗകര്യം ഒരിക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.



