പാരിസ്: കൊവിഡ് മൂലം നഷ്ടമായ ഗന്ധവും രുചിയും തിരിച്ചുകിട്ടാന്‍ ചിലപ്പോള്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഫ്രാന്‍സിലെ സ്ട്രാസ്​ബര്‍ഗ്​ യൂണിവേഴ്​സിറ്റി ആശുപത്രിയിലെ ഗവേഷകര്‍. കൊവിഡി​നെ മഹാമാരിയായി പ്രഖ്യാപിച്ച 2020 മുതല്‍, അനോസ്​മിയ അഥവ ഗന്ധം തിരിച്ചറിയാനുള്ള കഴിവ്​ നഷ്​ടപ്പെടുന്നത് രോഗലക്ഷണമായി കണക്കാക്കിയിരുന്നു. ഗന്ധം നഷ്​ടമാകുന്നത് ഭക്ഷണത്തിന്റെ രുചി തിരിച്ചറിയുന്നതിനോ അന്തരീക്ഷത്തിലെ മറ്റു വസ്​തുക്കളുടെ മണം തിരിച്ചറിയു​ന്ന​തിനോ ഇന്ദ്രിയങ്ങളെ ആശ്രയിച്ചുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ തടസമാകും.
97 കൊവിഡ്​ രോഗികളില്‍ നടത്തിയ പരിശോധനയില്‍ ഒരു വര്‍ഷമെടുത്താണ്​ ഇവരുടെ ഗന്ധവും രുചിയും തിരിച്ചറിയാനുള്ള കഴിവ്​ വീണ്ടെടുത്തതെന്ന്​ പറയുന്നു. നാലുമാസത്തിലൊരിക്കല്‍ ഇവരില്‍ സര്‍വേ നടത്തുകയായിരുന്നു ഗവേഷകര്‍. കൊവിഡില്‍ ഗന്ധവും രുചിയും
നഷ്​ടമായവര്‍ക്ക്​ ഇവ രണ്ടും തിരിച്ചുകിട്ടാന്‍ ഒരു വര്‍ഷത്തോളമെടു​ത്തേക്കാമെന്ന പഠനം
ജാമാ നെറ്റ്​വര്‍ക്ക്​ ഓപ്പണില്‍ പ്രസിദ്ധീകരിച്ചു.
അനോസ്​മിയ പൂര്‍ണമായും ഭേദമാകാന്‍ ഒരു വര്‍ഷത്തോ​ളമെടുക്കും. കൊവിഡാനന്തര പ്രശ്നങ്ങളുള്ളവരില്‍ ഇവയുടെ ദൈര്‍ഘ്യം കണ്ടെത്തുന്നതിന്​ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമായി വരും – യൂണിവേഴ്​സിറ്റിയിലെ ഗവേഷകരിലൊരാളായ മാരിയോന്‍ റെനോഡ്​ പറയുന്നു.
@ സ്ഥിരം പരിശോധനക്ക്​ വിധേയമായിരുന്ന 51 രോഗികളില്‍ 49 പേര്‍ക്കും എട്ടുമാസത്തിനുള്ളില്‍ മണവും രുചിയും പൂര്‍ണമായും തിരിച്ചുകിട്ടിയിരുന്നു. മറ്റു രണ്ടുപേരില്‍ ഒരാള്‍ക്ക്​ അതിനുശേഷം മണം തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാ​ല്‍, മറ്റൊരാള്‍ക്ക്​ പഠനം പൂര്‍ത്തിയാക്കിയതിന്​ ശേഷവും ഗന്ധവും രുചിയും തിരിച്ചുകിട്ടിയിട്ടില്ല. 91 രോഗികളില്‍ 46 പേരില്‍ എല്ലാവര്‍ക്കും ഒരു വര്‍ഷത്തിനകം ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നുവെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.