മയാമി ഫ്‌ലോറിഡ: വ്യാഴാഴ്ച പുലര്‍ച്ചെ തകര്‍ന്നുവീണ ചാമ്പ്ലയിൻ കൊണ്ടമേനിയത്തില്‍ വിശാല്‍ പട്ടേല്‍ (41) ഭാവന പട്ടേല്‍ (38) ഒരുവയസുള്ള മകള്‍ ഇഷാനി പട്ടേല്‍ എന്നിവരും ഉള്‍പ്പെട്ടതായി ബന്ധുക്കൾ അറിയിച്ചു. ഇവർ ബ്രിട്ടീഷ് പൗരത്വവും അമേരിക്കൻ പൗരത്വവും ഉള്ളവരാണ്.

ബുധനാഴ്ച രാത്രിക്കു ശേഷം ഇവരില്‍ നിന്നും ഒരവിവരവും കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നത് എല്ലാവരെയും ദുഃഖത്തില്‍ ആഴ്ത്തിയിട്ടുണ്ട്. 311-നമ്പർ അപ്പാർട്മെന്റിലാണ് ഇവർ താമസിച്ചിരുന്നത്. ബ്രിട്ടീഷ് അധികൃതർ ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ടു.

വ്യാഴാച വെളുപ്പിന് 2 മണിയോടുകൂടിയാണ് 12 നിലകളുണ്ടായിരുന്ന മയാമിയിലെ സര്‍ഫ്‌സൈഡ് ടൗനിലുള്ള കോണ്ടമിനിയം സമുച്ചയം തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴു0 നടന്നുകൊണ്ടിരിക്കുകയാണ്.