തിരുവല്ല: കോവിഡ് കാല സേവനരംഗത്ത് സൗജന്യമായി ആംബുലന്‍സ് സേവനം സത്യം സര്‍വീസ് ട്രസ്റ്റ് ആരംഭിച്ചു. ചെയര്‍മാന്‍ ഡോ. സി.വി. വടവനയുടെ അധ്യക്ഷതയില്‍ മനക്കച്ചിറയിലുള്ള സത്യകൂടാരത്തില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് ആംബുലന്‍സ് ഫഌഗ് ഓഫ് ചെയ്തു. കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ടി ദിനേശ്കുമാറിന് താക്കോല്‍ കൈമാറി. ഷിബു പുതുക്കേരില്‍, എം. സലിം, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, മാത്യൂസ് പി. ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആംബുലന്‍സ് സേവനം ആവശ്യമുള്ളവര്‍ 7034749000 എന്ന നമ്പറില്‍ ബന്ധപ്പെടുക.