ബ്രിട്ടനില്‍ കൊവിഡ് ഡെല്‍റ്റ ബാധിച്ചുള്ള കേസുകളില്‍ വന്‍ വര്‍ധനവ്.കഴിഞ്ഞ ദിവസങ്ങളില്‍ 35,204 ഡെല്‍റ്റ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 1,11,157 ആയി.കഴിഞ്ഞയാഴ്ച, യു.കെ.യില്‍ റിപ്പോര്‍ട്ട് ചെയ്ത 99 ശതമാനം കൊവിഡ് കേസുകളും ഇത്തരത്തിലുള്ളതായിരുന്നു. ഇതില്‍ തന്നെ 42 ശതമാനം കേസുകളും ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ളതായിരുന്നു.
അതേസമയം പെറുവില്‍ ആദ്യമായി റിപ്പോര്‍ട്ടു ചെയ്ത ലാംബ്ഡ ഇതിനകം 26 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചിലി, പെറു, ഇക്വഡോര്‍, തെക്കേ അമേരിക്ക, അര്‍ജന്റീന എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ലാംഡ വേരിയന്റ് കണ്ടെത്തിയത്. സ്‌പൈക്ക് പ്രോട്ടീനില്‍ ലാംഡ വേരിയന്‍റ് ഒന്നിലധികം മ്യൂട്ടേഷനുകള്‍ കാണിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.



