കൊല്ലം : കൊല്ലം ജില്ലയില്‍ മറ്റൊരു യുവതിയെക്കൂടി ജീവനൊടുക്കി. പരവൂര്‍ ചിറക്കരത്താഴം സ്വദേശി വിജിതയെയാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനമെന്നാണ് പരാതി.

ഒരു മാസം മുന്‍പ് ഗൃഹപ്രവേശം നടത്തിയ വീട്ടിലായിരുന്നു ആത്മഹത്യ. കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. .ഭര്‍ത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിന് പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു.

ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് കുളിമുറിയുടെ കതക് തകര്‍ത്ത ശേഷമാണ് വിജിതയെ പുറത്തെടുത്തുവെന്നാണ് ഈ സമയം അവിടെ ഉണ്ടായിരുന്ന ബന്ധുക്കളോട് രതീഷ് പറഞ്ഞത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാലെ രതീഷ് ഒളിവിലാണ്. ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട് പരവൂര്‍ ഇന്‍സ്പെക്ടര്‍ സംജിത് ഖാന്‍, വനിത എസ്.ഐ. സരിത, എ.എസ്.ഐ. ഹരി സോമന്‍ എന്നിവര്‍ വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.